---
title: "'കണ്ണേ കരളേ ജയരാജേട്ടാ..' ; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെട്ട പി.ജയരാജന് ആരും കൊതിക്കുന്ന സ്വീകരണമൊരുക്കി ജന്മനാട്"
english_title: "P Jayarajan Included In CPM State Secretariat Gets Emotional Welcome In Hometown CPM Reorganization"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382829/ p-jayarajan-included-cpm-state-secretariat-emotional-welcome-hometown-reorganization"
published_at: "2026-09-15T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9825f75621_p-jayarajan-included-cpm-state-secretariat-emotional-welcome-hometown-reorganization.jpg"
keywords: ["P Jayarajan", "CPM Secretariat", "CPM Reorganization", "MV Govindan"]
---

# 'കണ്ണേ കരളേ ജയരാജേട്ടാ..' ; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെട്ട പി.ജയരാജന് ആരും കൊതിക്കുന്ന സ്വീകരണമൊരുക്കി ജന്മനാട്

> **Lead Summary:** സിപിഎമ്മിൽ വൻ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചപ്പോൾ പി ജയരാജൻ, വി ശിവൻകുട്ടി, എംബി രാജേഷ് എന്നിവരെ കൂടി ഉൾപ്പെടുത്തി. ടിപി രാമകൃഷ്ണനെയും തോമസ് ഐസക്കിനെയും ഒഴിവാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് പാർട്ടി ശാസന നൽകിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.

## Article Content

സിപിഎമ്മിൽ വൻ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചപ്പോൾ പി ജയരാജൻ, വി ശിവൻകുട്ടി, എംബി രാജേഷ് എന്നിവരെ കൂടി ഉൾപ്പെടുത്തി. ടിപി രാമകൃഷ്ണനെയും തോമസ് ഐസക്കിനെയും ഒഴിവാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് പാർട്ടി ശാസന നൽകിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.

സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. സമിതിയിൽ പുതിയ 9 അംഗങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം വിജിൻ, ജെയ്ക് സി തോമസ്, പിഎസ് സഞ്ജീവ്, എം ശിവപ്രസാദ്, ആദര്‍ശ് എം സജി, ഒ എസ് അംബിക, എൻ സുകന്യ, സുബൈദ ഇസഹാക്ക്, എന്നിവരെ സമിതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവമുഖങ്ങളെ ഉള്‍പ്പെടുത്തി സമഗ്ര അഴിച്ചുപണി നടത്തിയിരിക്കുകയാണ് സിപിഎം. പാർട്ടി തീരുമാനം വന്നതോടെ രാത്രിയിൽ സ്ഥലത്തെത്തിയ പി.ജയരാജന് പാർട്ടി പ്രവർത്തകർ ഊഷ്മള വരവേൽപ്പാണൊരുക്കിയത്. കണ്ണേ... കരളേ ജയരാജേട്ടാ.. ചോരപ്പൂക്കൾക്കൊണ്ടഭിവാദ്യങ്ങൾ തുടങ്ങിയ മുദ്രാവാക്യങ്ങളോടെ വൈകാരികമായാണ് പി.ജയരാജനെ സ്വീകരിച്ചത്.

English Summary: CPM has undergone major reorganization. P Jayarajan, V Sivankutty and M.B. Rajesh were included in the state secretariat, while T.P. Ramakrishnan and Thomas Isaac were dropped. There are also reports that state secretary M.V. Govindan was reprimanded. Nine new faces including M. Vijin, Jaik C Thomas, P.S. Sanjeev, M Shivaprasad, Adarsh M Saji, O.S. Ambika, N Sukanya, Subaida Ishak were included in the state committee. Following the decision, P Jayarajan received an emotional and enthusiastic welcome in his hometown with slogans like 'Kanne Karale Jayarajetta'.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382829/ p-jayarajan-included-cpm-state-secretariat-emotional-welcome-hometown-reorganization)